ചെറുപുഴ: കോഴിച്ചാലിലെ ഗുഡ്ലി കുപ്പിവെള്ള കമ്പനിക്കെതിരെ ചിലര്‍ നടത്തുന്ന സമരം വ്യക്തിവിരോധം തീര്‍ക്കാനും രാഷ്ട്രീയ പ്രേരീതമായി നടത്തുന്നതാണെന്ന് ബിജെപി പുളിങ്ങോം മേഖലാ കമ്മറ്റി പ്രസ്തവനയില്‍ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂലം മലയോര മേഖലയിലെ ഒരു തൊഴില്‍ സ്ഥാപനം അടച്ചു പൂട്ടുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്നും കോടതിക്കും നിയമത്തിനും വിധേയമായി നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്ന് ഉറപ്പ നല്‍കിയിട്ടും കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാത്ത പഞ്ചായത്ത് നടപടി അപലപനീയമാണെന്നും കമ്മറ്റി ആരോപിച്ചു. മാത്യു തടത്തില്‍ അധ്യക്ഷത വഹിച്ചു. ഭാസ്ക്കരന്‍ കടയക്കര, രാജു ചുണ്ട, മോഹനന് പാലങ്ങാടന്‍, ശ്രീജിത്ത് കാരായി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: