പെരുങ്കളിയാട്ടം; കന്നിക്കലവറയില്‍ കെടാദീപം തെളിഞ്ഞു

Thursday 1 February 2018 1:41 am IST

 

പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം കന്നിക്കലവറയില്‍ കെടാ ദീപം തെളിഞ്ഞു. അടിയന്തിരത്തിനു ശേഷം പെരുങ്കളിയാട്ടത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്ന പ്രസാദത്തിനുള്ള അരിയും പല വ്യഞ്ജനങ്ങളും പച്ചക്കറികളും കന്നിക്കലവറയില്‍ കന്നിക്കലവറയില്‍ എത്തിച്ചു. 

സൂര്യരശ്മി പോലും കടക്കാത്ത വിധം മെടഞ്ഞ ഓലകളും പാലമരവും കൊണ്ട് നിര്‍മ്മിച്ച തൂണുകളും വാതിലുകളുമാണ് കലവറ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത്. കലവറ നിറക്കലോടെ ഇതിനകത്ത് കെടാ ദീപം തെളിഞ്ഞു. ഇതോടെ കന്നിക്കലവറയില്‍ ദേവീ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കളിയാട്ടം കഴിഞ്ഞ് കരിയിടിക്കല്‍ ദിവസം വരെ കലവറക്കകത്ത് ക്ഷേത്ര കാരണവന്‍മാര്‍ ഉറക്കമിളച്ച് കാവലിരിക്കും.  6 മുതല്‍ 9 വരെയാണ് പെരുങ്കളിയാട്ടം. 

കലാപരിപാടികളുടെ ഭാഗമായി, ടി.കെ.അശ്വതിയുടെ കഥാപ്രസംഗം, പുതിയങ്കാവ് വനിത കോല്‍ക്കളി സംഘത്തിന്റെ ചരട്കുത്തി കോല്‍ക്കളി, അന്നൂര്‍ സാഗ് സിസ്‌റ്റേര്‍സിന്റെ നൃത്തസമന്വയം എന്നിവ നടന്നു.സാംസ്‌കാരിക സമ്മേളനം നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി അധ്യക്ഷത വഹിച്ചു..  സിനിമ പിന്നണി ഗായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. കൈതപ്രം ദാമോദരനും ദീപാങ്കുരനും നയിക്കുന്ന ഗാനസന്ധ്യയും നടന്നു 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.