കണ്ണൂര്‍: ഏപ്രില്‍ അവസാന വാരത്തില്‍ കണ്ണൂരിലെത്തുന്ന യോഗ ഗുരു ബാബ രാംദേവിന്റെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ കണ്ണൂരില്‍ ആയിരത്തൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗം ഇന്ത്യന്‍ യോഗാ അസോസിയേഷന് അംഗം ഡോ.ജയദീപ് ആര്യ ഉദ്ഘാടനം ചെയ്തു. കേരള പ്രോഗ്രാം സംയോജകന്‍ ബേബി സുനാഗര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ.ബല്‍റാം, മഹേഷ് ചന്ദ്രബാലിഗ, കെ.ജി.ബാബു എന്നിവര്‍ സംസാരിച്ചു. കേരള പ്രഭാരി ഭാസ്കര്‍ജി സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, സ്വാമി ആത്മചൈതന്യ, സ്വാമി സാധൂ വിനോദ്, അനില്‍കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: