കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഗുരുതര വൃക്കരോഗം ബാധിച്ചവരുടെയും ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവരുടെയും ബന്ധുക്കളുടെയും സഹായിക്കുന്നവരുടെയും യോഗം 11ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ചേരും. സ്ഥിതി വിവരശേഖരണം, നിലവിലെ പ്രശ്നങ്ങള്‍, സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സഹായ സംവിധാനങ്ങള്‍, ഡയാലിസിസ് സെന്ററുകളിലെ പരിചരണം, വൃക്കമാറ്റിവെക്കലിന് നേരിടുന്ന നിയമ-സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഫോണ്‍: 9446672543.
പ്രതികരിക്കാൻ ഇവിടെ എഴുതുക: