മാലിന്യ സംസ്‌കരണം: ശില്‍പശാല 3ന്

Thursday 1 February 2018 12:48 pm IST

 

കണ്ണൂര്‍: മാലിന്യ സംസ്‌കരണ നിയമങ്ങള്‍ സംബന്ധിച്ച് കണ്ണൂര്‍ കോര്‍പറേഷനും നാഷനല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല ഫെബ്രുവരി 3ന് രാവിലെ ഒമ്പതിന് താഴെ ചൊവ്വ സ്‌കൈപേള്‍ ഹോട്ടലില്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത, എം.പിമാരായ പി.കരുണാകരന്‍, പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, റിച്ചാര്‍ഡ് ഹേ, എം.എല്‍.എമാരായ ജെയിംസ് മാത്യു, ഇ.പി.ജയരാജന്‍, ടി.വി.രാജേഷ്, സി.കൃഷ്ണന്‍, എ.എന്‍.ഷംസീര്‍, കെ.എം.ഷാജി, അഡ്വ.സണ്ണി ജോസഫ്, കെ.സി.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സംബന്ധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.