മോശം പെരുമാറ്റം; അമലാ പോളിന്റെ പരാതിയില്‍ നൃത്താധ്യാപകന്‍ അറസ്റ്റിൽ

Thursday 1 February 2018 8:05 am IST

ചെന്നൈ: തന്നോട് അപമര്യാദയായി പെരുമാറിയെന്ന അമലാ പോളിന്റെ പരാതിയില്‍ നൃത്താധ്യാപകന്‍ അറസ്റ്റിലായി. നൃത്ത പരിശീലനം നല്‍കുന്നതിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നൃത്ത സ്കൂള്‍ ഉടമസ്ഥനും അധ്യാപകനും ആയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിവാക്കം സ്വദേശി അതിയേഷനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. അമല നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. മലേഷ്യയില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മെഗാഷോയിലേക്ക് വേണ്ടിയാണ് അമല നൃത്ത പരിശീലനത്തിന് എത്തിയത്. പരിശീലനം നടക്കുന്ന ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ച്‌ അതിയേഷന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.