വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി പോകുകയായിരുന്ന ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെര്‍ജീനിയയിലെ ക്രോസെറ്റിലായിരുന്നു അപകടം.
റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വാര്‍ഷിക റിട്രീറ്റിനായി ഈ ട്രെയിനില്‍ പടിഞ്ഞാറന്‍ വെര്‍ജീനിയയിലേക്ക് പോകുകയായിരുന്നു. ട്രക്കിലുണ്ടായിരുന്നയാളാണ് മരിച്ചത്. ട്രക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ആള് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ട്രയിനിലെ രണ്ടു ജീവനക്കാര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: