തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡീസല്‍ വില വര്‍ദ്ധനവ് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാര്‍ജ് കൂട്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ ജനുവരി 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സമരം മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: