തിരുവനന്തപുരം: സംസ്ഥാന പോലീസ് സിപിഎമ്മിന്റെ നയമാണ് നടപ്പിലാക്കുന്നതെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാനത്തെ ക്രമസമാധാനില തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ ചര്‍ച്ചയ്ക്ക് അവസാനമാണ് രാജഗോപാല്‍ ഇറങ്ങിപ്പോയത്.
പാര്‍ട്ടിയുടെ കാര്യങ്ങള്‍ ഉപദേശിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിക്കപ്പെട്ടവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് പോലീസ് നടപ്പിലാക്കുന്നത്. നിഷ്പക്ഷതിയില്ലാത്ത ഈ നടപടി ഗുരുതരമായ പ്രശ്നം ഉണ്ടാക്കും – ഇറങ്ങിപ്പോകും മുമ്പ് രാജഗോപാല്‍ പറഞ്ഞു. ക്രമസമാധാനനില പൂര്‍ണ തകര്‍ച്ചയിലാണെന്ന് ആരോപിച്ച് മറ്റ് പ്രതിപക്ഷ എംഎല്‍എമാരും വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: