കൊച്ചി: പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയ്ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ഗൂഗിള്‍ ഡൂഡില്‍. കൊളോണിയല്‍ കാലഘട്ടാനന്തരം ഏറെ സ്വാധീനം ചെലുത്തിയ എഴുത്തുകാരി എന്ന വിശേഷണമാണ് ഡൂഡില്‍ ബഹുമാനം നല്‍കിക്കൊണ്ട് ഗൂഗിള്‍ മാധവിക്കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്.
സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളെക്കുറിച്ചും വൈവാഹിക ജീവിത്തില്‍ അവരനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചും തുറന്നെഴുതിയ കമലാ ദാസ് എന്ന മാധവിക്കുട്ടി ഇന്തോ -ഇംഗ്ലീഷ് എഴുത്തുകാരി എന്ന നിലയ്ക്ക് മാത്രമല്ല, മലയാള വായനാക്കാര്‍ കൂടി നെഞ്ചേറ്റിയ നിരവധി കഥകളുടെ സൃഷ്ടാവ് കൂടിയാണ്.
മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ മാധവിക്കുട്ടിയുടേതായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: