കൃഷിയില്‍ കുതിപ്പുമായി കേന്ദ്ര ബജറ്റ്‌; വിദ്യാഭ്യാസം, വയോജന ക്ഷേമം മുഖ്യം

Thursday 1 February 2018 11:33 am IST

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പിന്‌ പദ്ധതി തയാറാക്കി കേന്ദ്ര ബജറ്റ്‌. അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകക്ഷേമത്തിനും കൃഷിരക്ഷയ്‌ക്കും വന്‍ പ്രധാന്യം. 

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക, കാര്‍ഷിക വളര്‍ച്ച സാക്ഷാത്‌കരിക്കുക, അടിസ്ഥാന സൗകര്യ വികസനം സര്‍വ്വ മേഖലയിലും നടപ്പാക്കുക, മുതിര്‍ന്ന പൗരന്മാരുടെ പരിരക്ഷയ്‌ക്ക്‌ വേണ്ടതു ചെയ്യുക, വിദ്യാഭ്യാസ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നിവയാണ്‌ പ്രധാന പൊതു ലക്ഷ്യങ്ങള്‍. 

വിളകള്‍ക്ക്‌ താങ്ങുവില നിലവിലുള്ളതിന്റെ ഒന്നര ഇരട്ടി കൂട്ടും. ഉല്‍പ്പാദന ചെലവിന്റെ അനുപാതത്തിലായിരിക്കും ഇത്‌. ഗ്രാമീണ വിപണന ചന്തകളില്‍ സൗകര്യം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി പ്രകാരം നടപ്പാക്കം. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകന്‌ പരമാവധി നേട്ടമുണ്ടാക്കിിക്കൊടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബജറ്റ് 2018