ന്യൂദൽഹി: കേന്ദ്ര സർക്കാൻ ഭരണം ഏറ്റെടുക്കുമ്പോൾ രാജ്യം ദുർബലാവസ്ഥയിലായിരുന്നെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എന്നാൽ സർക്കാരിന്റെ തുടരെയുള്ള പ്രവർത്തനങ്ങളാണ് രാജ്യത്തെ ശക്തപ്പെടുത്തിയത്. രാജ്യം എട്ട് ശതമാനം വളർച്ചയാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. വ്യാപാര വ്യവസായിക രംഗത്ത് വന്ന മികച്ച മാറ്റങ്ങളാണ് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ആർക്കും രാജ്യത്ത് ലളിതമായ നടപടിക്രമങ്ങളിലൂടെ വ്യവസായം ചെയ്യാനാകും. രാജ്യത്തെ ഭൂരിഭാഗം വരുന്ന ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും മികച്ച ജീവിതം പുലരാനുള്ള സാഹചര്യം കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: