റെയില്‍വേക്ക് റെക്കോര്‍ഡ് തുക

Thursday 1 February 2018 12:42 pm IST

ന്യൂദല്‍ഹി: ബജറ്റില്‍ റെയില്‍വേക്ക് നീക്കിവെച്ചത് റെക്കോര്‍ഡ് തുക. 1.48 ലക്ഷം കോടിയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. മൂന്നിലൊന്ന് തുക മാത്രമാകും ഖജനാവില്‍നിന്ന് നേരിട്ട് ലഭ്യമാക്കുക. ബാക്കിയുള്ളത് വായ്പയിലൂടെയും മറ്റും കണ്ടെത്തും. സുരക്ഷ, ആധുനികവത്കരണം, ശേഷികൂട്ടല്‍ എന്നിവക്കാണ് ഊന്നല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ പൊതുബജറ്റിനൊപ്പമാണ് റെയില്‍വേ ബജറ്റും. 

മുഴുവന്‍ റെയില്‍വേസ്റ്റേഷനുകളിലും എസ്‌കലേറ്ററുകള്‍.

സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.

സ്റ്റേഷനിലും ട്രെയിനിലും സിസിടിവിയും വൈ ഫൈയും.

600 സ്റ്റേഷനുകള്‍ പുനരുദ്ധരിക്കും. 

ട്രാക്കുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കും. 

വഡോദരയില്‍ റെയില്‍വേ സര്‍വ്വകലാശാല. ഹൈ സ്പീഡ് റെയില്‍വേ പദ്ധതികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബജറ്റ് 2018