എട്ടുകോടി വീട്ടമ്മമാര്‍ക്ക്‌ പാചക വാതകം; നാലുകോടി വീടുകള്‍ക്ക്‌ പുതുതായി വൈദ്യുതി

Thursday 1 February 2018 12:49 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല പദ്ധതി പ്രകാരം നരേന്ദ്രമോദി സര്‍ക്കാര്‍ എട്ടുകോടി വീട്ടമ്മമാര്‍ക്ക്‌ പുതുതായി പാചക വാതക കണക്ഷന്‍ ലഭ്യമാക്കും. ഗ്രാമീണ മേഖലയിലാണിത്‌. ഗ്യാസ്‌ സബ്‌സിഡി ജനങ്ങളെക്കൊണ്ട് ഉപേക്ഷിപ്പിച്ചാണ്‌ ഇതിന്‌ വക കണ്ടെത്തിയത്‌. ലോകത്തെ ഏറ്റവും വലിയ ജനകീയ സംരംഭമായിരുന്നു ഇത്‌.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം തികയുമ്പോഴും വൈദ്യുതിയെത്താത്ത ഗ്രാമങ്ങളിലെ നാലു കോടി വീടുകളിലാണ്‌ മോദി സര്‍ക്കാര്‍ പുതുതായി വൈദ്യൂതി എത്തിക്കുന്നതെന്ന്‌ ബജറ്റ്‌ അവതരിപ്പിച്ച്‌ കേന്ദ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വിശദീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബജറ്റ് 2018