99 സ്‌മാര്‍ട്ട്‌ സിറ്റികള്‍ക്ക്‌ 2.04 ലക്ഷം കോടി രൂപ

Thursday 1 February 2018 1:02 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്‌മാര്‍ട്‌സിറ്റി പദ്ധതി പ്രകാരം രാജ്യത്തെ 99 നഗരങ്ങള്‍ക്ക്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.04 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2015 ലാണ്‌ മോദി സര്‍ക്കാര്‍ 100 നഗരങ്ങളെ സ്‌മാര്‍ട്‌ സിറ്റികളാക്കാന്‍ നിശ്‌ചയിച്ചത്‌.

നഗര വികസന മന്ത്രാലയം 2016 ല്‍ 20 നഗരങ്ങള്‍ കണ്ടെത്തി ആദ്യഘട്ടം നടപ്പാക്കിത്തുടങ്ങിയിരുന്നു. 1.35 ലക്ഷം കോടി രൂപയുടെ 2,500 പദ്ധതികള്‍ വിവിധ സിറ്റികളില്‍ നടക്കുകയാണ്‌. 2235 കോടി രൂപ ചെലവിട്ട്‌ 189 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:ബജറ്റ് 2018