പിന്നാക്ക ക്ഷേമത്തിന്‌ 95,754 കോടി; സ്ത്രീ തൊഴിലാളികളുടെ ഇപിഎഫ്‌ കുറച്ചു

Thursday 1 February 2018 1:09 pm IST

ന്യൂദല്‍ഹി: രാജ്യത്തെ പിന്നാക്ക വിഭാഗമായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ 95,754 കോടി രൂപ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റില്‍ നീക്കിവെച്ചു. പട്ടികജാതിക്കാര്‍ക്ക്‌ 56,169 കോടി രൂപയും പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്‌ 39,135 കോടിയും.

മുദ്രാ ബാങ്ക്‌ പദ്ധതി പ്രകാരം മൂന്നു ലക്ഷം കോടി രൂപയാണ്‌ അടുത്ത വര്‍ഷം വായ്‌പ നല്‍കാന്‍ നീക്കിവെച്ചിരിക്കുന്നത്‌. ഇപിഎഫ്‌ ബാധകമായ, പുതുതായി ജോലി നേടുന്ന എല്ലാ ജീവനക്കാര്‍ക്കും അടുത്ത മൂന്നു വര്‍ഷത്തേക്ക് 12 ശതമാനം തുക സര്‍ക്കാര്‍ നല്‍കും. ഈ തുക തൊഴില്‍ ദാതാവ്‌ നല്‍കേണ്ടതാണ്‌. ഈ തീരുമാനം തൊഴിലാളികള്‍ക്ക്‌ ഗുണകരമാകും. കൂടുതല്‍പേര്‍ക്ക്‌ ഇപിഎഫ്‌ പദ്ധതി ലഭ്യമാകും. 

വനിതാ ജീവനക്കാരുടെ നിലവിലുള്ള ഇപിഎഫ്‌ വിഹിതം 12 ശതമാനത്തില്‍നിന്ന്‌ എട്ടാക്കി കുറച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബജറ്റ് 2018