പീഡനകേസില്‍ പിടിയില്‍

Thursday 1 February 2018 1:10 pm IST

പത്തനാപുരം: പിറവന്തൂര്‍ കറവൂരില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ പിടിയില്‍. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ ബന്ധുവാണ് പിടിയിലായ പതിനേഴുകാരന്‍. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പതിനേഴുകാരന്‍ കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് പീഡനം നടത്തിയത്. തുടര്‍ന്ന് മാതാവ് പത്തനാപുരം പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടെ പതിനേഴുകാരന്റെ മാതാപിതാക്കള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒളിവില്‍ പോയ പ്രതിയെ പത്തനാപുരം പോലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ജുവൈനല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. ഇതിനിടെ പ്രതിയ്ക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.