ചവറ: വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കില്ലെന്ന സന്ദേശവുമായി പന്മന മനയില്‍ ശ്രീബാലഭട്ടാരകവിലാസം സംസ്കൃത സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് സ്നേഹഭോജനം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിദിന തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദത്ത്ഗ്രാമമായ നടുവത്തുചേരിയിലാണ് സ്നേഹഭോജനം സംഘടിപ്പിച്ചത്. ജാതി-മത-വര്‍ക്ഷ-വര്ണ്ണഭേദങ്ങള്ക്ക് അതീതമായി ചിന്തിക്കാനും ഗാന്ധിജിയുടെ ജീവിതത്തില്‍ അവലംബിച്ച സസ്യാഹാര ഭക്ഷണരീതി യുവതലമുറയെ പ്രാപ്തമാക്കുക എ ലക്ഷ്യത്തോടെയാണ് സ്നേഹഭോജനം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ഡി.അരവിന്ദന് നാലുകണ്ടത്തില്‍, പന്മന ഗ്രാമപഞ്ചായത്തംഗം വരവിള നിസാര്‍, പ്രതിനിധികളായ ആര്.അഭിജിത്ത്, അഖിലേഷ്, അല്‍ഫിയ അന്‍സര്‍, ഷഹാന അഹമ്മദ്, അഭിരാമി, സംഗീത, വര്‍ഷ, അനഘ, ഫാത്തിമ, മുസ്തഫ, നസീല, ആഷിഷ് എന്നിവര്‍ സ്നേഹഭോജനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: