റൈസ്‌: വിദ്യാഭ്യാസ പദ്ധതികള്‍ക്ക്‌ ഒരു ലക്ഷം കോടി

Thursday 1 February 2018 1:19 pm IST

ന്യൂദല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ പദ്ധദ്ധതികള്‍ക്ക്‌ ലക്ഷ്യമിട്ട്‌ 1.04 ലക്ഷം കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തി. റീവൈറ്റലൈസിങ്‌ ഇന്‍ഫ്രാ സ്‌ട്രക്‌ചര്‍ ഇന്‍ സ്‌കൂള്‍ എഡ്യൂക്കേഷന്‍- റൈസ്‌ എന്നാണ്‌ പദ്ധതിയുടെ പേര്‌.

പട്ടിക വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും. അദ്ധ്യാപന രീതിയില്‍ മാറ്റം വരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ബോര്‍ഡുകള്‍ക്കു പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍ സാര്‍വത്രികമാക്കും. സാങ്കേതികവിദ്യയിലൂന്നി വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തും.

പ്രത്യേക പരിശീലനം നേടിയിട്ടില്ലാത്ത നിലവില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന്‌ അദ്ധ്യാപകര്‍ക്ക്‌ ആര്‍ടിഇ പദ്ധതിയിലൂടെ പരിശീലനം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബജറ്റ് 2018