ന്യൂദൽഹി: സമഗ്ര മേഖലകളെയും സ്പർശിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കർഷകനും ബിസിനസുകാരനും ഒരു പോലെ ഗുണംചെയ്യുന്ന ബജറ്റാണിതെന്നും കർഷക വരുമാനം വർധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ ബജറ്റ് സാമ്പത്തിക വളർച്ച ത്വരിതഗതിയിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ കർഷകരുടെ വരുമാനം നാലു വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് അരുൺ ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: