പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കുമുള്ള വിഹിതം വര്‍ദ്ധിപ്പിച്ചു

Thursday 1 February 2018 4:28 pm IST

ന്യൂദല്‍ഹി: പട്ടികജാതിക്കാര്‍ക്കായുള്ള 279 പദ്ധതികള്‍ക്കുള്ള വിഹിതം 2016-17 ലെ 34,334 കോടി രൂപയില്‍ നിന്ന് 2017-18 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,719 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള 305 പദ്ധതികള്‍ക്കുള്ള വിഹിതം 2016-17 ലെ 21,811 കോടി രൂപയില്‍ നിന്ന് 2017-18 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 32,508 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. 2018-19 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം പട്ടികജാതിക്കാര്‍ക്കുള്ള വിഹിതം 56,519 കോടി രൂപയായും, പട്ടിക വര്‍ഗ്ഗക്കാരുടേത് 39,135 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബജറ്റ് 2018