ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്ണജുബീലി ജില്ലാതല ആഘോഷം നാളെ എസ്ഡിവി സെന്റിനറി ഹാളില്‍ നടക്കും. വൈകിട്ട് 3ന് സാംസ്കാരിക ഘോഷയാത്ര. നാലിന് പൊതുസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷനാകും. ആദ്യകാല ഏജന്റുമാരെ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജി. വേണുഗോപാല്‍ ആദരിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ബി. മുരളീധരന്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം വി.എസ്. മണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: