ആലപ്പുഴ: കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയത് യാതൊരു വിധ മുന്നൊരുക്കങ്ങളും ഇല്ലാതെയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് കുറ്റപ്പെടുത്തി. മദ്യവ്യവസായ തൊഴിലാളി യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായാണ് മത്സരിച്ച് ബാറുകള്‍ പൂട്ടിയത്. ചിലരുടെ വ്യക്തി താത്പര്യവും ഇതിനു പിന്നിലുണ്ടായിരുന്നു. സ്വയം മഹത്വവത്കരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമവും മദ്യവ്യവസായ തൊഴിലാളികളെ പട്ടിണിയിലേക്ക് നയിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: