സെമിനാര്‍

Friday 2 February 2018 2:00 am IST

 

നെടുമങ്ങാട്: കേരള പോലീസ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ 'നവമാധ്യമങ്ങള്‍,  പൊതുസമൂഹം,  പോലീസ്'  എന്ന  വിഷയത്തെ  ആസ്പദമാക്കി  സെമിനാര്‍  സംഘടിപ്പിച്ചു. ഡി. കെ. മുരളി എംഎല്‍എ  ഉദ്ഘാടനം  ചെയ്തു. വര്‍ദ്ധിച്ചു വരുന്ന നവമാധ്യമ ഉപയോഗം സമൂഹത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും നവമാധ്യമങ്ങള്‍  സമൂഹത്തില്‍  സംജാതമാക്കുന്ന  നന്മകളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍  ഉയര്‍ന്നു വരണമെന്ന് ഡി. കെ. മുരളി പറഞ്ഞു .

  സെമിനാറില്‍  എസ്. ലല്ലു വിഷയം അവതരിപ്പിച്ചു. കെപിഎ ജില്ലാ പ്രസിഡന്റ് എസ്.പി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി പി.അശോക്കുമാര്‍, കോളമിസ്റ്റ് അനശ്വര കൊരട്ടി സ്വരൂപം, കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്  വി.ഷാജി, കെപിഎ സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു, ആര്‍.കെ.ജ്യോതിഷ്, ജി.കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.