തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്കൂളില്‍ 143-ാമത് വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും ആഘോഷിച്ചു. ജന്മഭൂമി ഡയറക്ടറും സ്കൂള്‍ മാനേജരുമായ പി. ജ്യോതീന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ നടന് സുധീര്‍ കരമന ഉദ്ഘാടനം ചെയ്തു. നമ്മുടെ കഴിവുകള്‍ ഏത് മേഖലയിലാണെന്ന് കണ്ടെത്തി പഠിക്കണമെന്നും മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നും സുധീര്‍ കരമന പറഞ്ഞു.
ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയുമെന്ന് പി. ജ്യോതീന്ദ്രകുമാര്‍ പറഞ്ഞു. പരിമിതികളും പരാജയങ്ങളും ഉണ്ടാകാം. പരാജയം ചവിട്ടുപടിയായി കണ്ട് ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കണം. പരിമിതിക്കുള്ളില്‍ നിന്ന് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണ് ഇവിടത്തെ അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് ഉഷാ ഗോപാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് ഓഫ് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ ഗിരിജ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: