രാപ്പകല്‍ സമരം

Friday 2 February 2018 2:00 am IST

 

തിരുവനന്തപുരം: ആള്‍ ഇന്ത്യാ എല്‍െഎസി ഏജന്റ്‌സ് ഫെഡറേഷന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തും. നാളെ രാവിലെ പത്ത് മുതല്‍ നാലിന് രാവിലെ പത്ത് വരെയാണ് സമരം. വി.എസ്. ശിവകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ. രാമചന്ദ്രന്‍ പറഞ്ഞു.

  എല്‍ഐസി പോളിസി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് സര്‍ക്കാര്‍ സ്റ്റാമ്പ്ഡ്യൂട്ടി 100 രൂപയില്‍ നിന്നും 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ 200 രൂപ വാങ്ങുമ്പോള്‍ ഇവിടെ മാത്രമാണ് ഈ വര്‍ദ്ധനവ്. കഴിഞ്ഞ സര്‍ക്കാരിനും നിലവിലെ സര്‍ക്കാരിനും നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.