ആശാന്‍ സ്മാരകത്തെ സാംസ്‌കാരിക തീര്‍ഥാടന കേന്ദ്രമാക്കും: മന്ത്രി

Friday 2 February 2018 2:00 am IST

                         

കഴക്കൂട്ടം: തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തെ സാംസ്‌കാരിക തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍. ആശാന്‍ സാംസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലകള്‍ തോറും സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 40 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. മുകേഷ് എംഎല്‍എ മുഖ്യാതിഥിയായി. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന നാടകത്തിന്റെ  പ്രഖ്യാപനം മുകേഷ് നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പ്രഥമ കുമാരകവി പുരസ്‌കാരം എ.കെ. ബാലന്‍ കാസര്‍കോട് സ്വദേശി ഫാസില സലീമിന് സമ്മാനിച്ചു. തുടര്‍ന്ന് ഗുരുവന്ദനം നടന്നു. പ്രൊഫ. നബീസാഉമ്മാളിനെ ചെയര്‍മാന്‍ വി. മധുസൂദനന്‍നായര്‍ പൊന്നാട ചാര്‍ത്തി  ആദരിച്ചു. സെക്രട്ടറി അയിലം ഉണ്ണിക്കൃഷ്ണന്‍, മധുമുല്ലശ്ശേരി എന്നിവര്‍ സംസാരിച്ചു. വാസവദത്ത നൃത്തശില്‍പം കലാമണ്ഡലം സത്യഭാമ ഡാന്‍സ് അക്കാദമി അവതരിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.