സിപിഎം അക്രമത്തെ പോലീസ് സംരക്ഷിക്കുന്നു: ബിജെപി

Friday 2 February 2018 2:00 am IST

 

നെയ്യാറ്റിന്‍കര: സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുവെന്ന് ബിജെപി പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്ത് കുമാര്‍ ആരോപിച്ചു. സിപിഎം ഭരണത്തില്‍ കയറിയതു മുതല്‍ പാറശാല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണ്. വെള്ളറടയിലും മഞ്ചവിളാകത്തും അക്രമം തുടരുന്നു.

വെള്ളറടയില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ പേരുകള്‍ തെളിവുസഹിതം പരാതിപ്പെട്ടിട്ടും പ്രതികളെ പോലീസ് പിടികൂടുന്നില്ല. പോലീസ് സംരക്ഷണത്തിന്റെ ബലത്തിലാണ്  ക്ഷേത്രഘോഷയാത്രയ്ക്കിടെ എസ്എഫ്‌ഐ അഴിഞ്ഞാടിയതെന്നും അജിത്കുമാര്‍ ആരോപിച്ചു. ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ബിജെപി പാറശാല മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.