എന്‍എസ്എസ് സുമംഗലി പദ്ധതി പ്രകാരം വിവാഹിതരായി

Friday 2 February 2018 2:00 am IST

 

തിരുവനന്തപുരം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സുമംഗലി പദ്ധതി പ്രകാരം വിവാഹം നടന്നു. ഞാലിക്കോണം കരയോഗം പേരൂര്‍ക്കോണം സരസ്വതിവിലാസത്തില്‍ മുരളീധരന്‍നായരുടെയും പരേതയായ സുചേതകുമാരിയുടെയും മകള്‍ ആതിരയും രമാദേവിയുടെയും രാധാകൃഷ്ണന്‍നായരുടെയും മകന്‍ കാര്‍ത്തിക് ആര്‍. നായരുമാണ് ഞാലിക്കോണം കരിങ്കാളി ദേവീക്ഷേത്ര ആഡിറ്റോറിയത്തില്‍ വിവാഹിതരായത്. അഞ്ചുപവന്‍ ആഭരണവും വിവാഹ വസ്ത്രങ്ങളും ഭക്ഷണവും ഉള്‍പ്പെടെ പൂര്‍ണ ചെലവ് താലൂക്ക് യൂണിയന്‍ വഹിക്കുന്ന പന്ത്രണ്ടാമത് വിവാഹമാണിത്. യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍, വൈസ്പ്രസിഡന്റ് എം. വിനോദ്കുമാര്‍, സെക്രട്ടറി റ്റി.എസ്. നാരായണന്കുട്ടി, മേഖലാ കണ്‍വീനര്‍ അഡ്വ എം.ജി. കൃഷ്ണകുമാര്‍, എന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍ വിജു വി. നായര്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, പ്രതിനിധിസഭാംഗങ്ങള്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് എം. ഈശ്വരിഅമ്മ, കരയോഗവനിതാസമാജം ഭാരവാഹികള്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.