കയ്യുണ്യം/ കയ്യോന്നി

Friday 2 February 2018 2:30 am IST

ശാസ്ത്രീയ നാമം : Eclipta prostrata

സംസ്‌കൃതം : ഭ്യംഗരാജ്

തമിഴ്: കര്‍ശലാന്‍ കണ്ണി

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം വെള്ളംകെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഭ്യംഗരാജ രസായനം: ഗര്‍ഭിണികള്‍ ഗര്‍ഭത്തിന്റെ ഒന്നാംമാസം മുതല്‍ പ്രസവിക്കുന്നത് വരേയും പ്രസവശേഷം കുഞ്ഞിന് മുലയൂട്ടല്‍ കാലം വരേയും  കയ്യുണ്യം ഇടിച്ചുപിഴിഞ്ഞ ചാറ് 15 മില്ലി കഴിക്കണം. അതിന് ശേഷം കുട്ടിക്ക് ഒമ്പത് വയസ്സാകുന്നതുവരേയും  അല്‍പം തേന്‍ ചേര്‍ത്ത് അഞ്ച് മില്ലി( നാല് വയസ്സുവരെ)യും ഒമ്പത് വയസ്സുവരെ 10 മില്ലിയും നല്‍കുക. ആ കുട്ടിയുടെ ആയുസ്സില്‍ ജരാനരകള്‍ ബാധിക്കില്ല, കരിവണ്ടിന്റെ നിറത്തിലുള്ള മുടിയുണ്ടാകും. നല്ല ഓര്‍മ്മ ശക്തിയുണ്ടാകും. യാതൊരുവിധ രോഗങ്ങളും ഉണ്ടാകില്ല.

ഭ്യംഗരാജ ചൂര്‍ണ്ണം: കയ്യുണ്യം ഉണക്കിയത് 100 ഗ്രാം, നെല്ലിക്ക തൊണ്ട് ഉണങ്ങിയത് 100 ഗ്രാം, തിപ്പലി 100 ഗ്രാം ഇവ പൊടിച്ച് നിത്യേന മൂന്ന് ഗ്രാം വീതം നെയ്യില്‍ ചേര്‍ത്ത് സേവിക്കുക. ഭ്യംഗരാജ രസായനത്തിന്റെ രീതിയില്‍ തന്നെയാണ് സേവിക്കേണ്ടത്. മേല്‍പറഞ്ഞ ഗുണങ്ങള്‍ക്കുപുറമെ നല്ല ആരോഗ്യം ഉണ്ടാകും. കുഷ്ഠരോഗം, ശിരോരോഗം, വെള്ളെഴുത്ത്, കേള്‍വി തകരാറ് ഇനയൊന്നും ബാധിക്കില്ല. 

കയ്യുണ്യത്തിന്റെ നീരില്‍ കാര്‍കോകില്‍ അരി, ഇരട്ടിമധുരം ഇവ പൊടിച്ചുചേര്‍ത്ത് നാല് ദിവസം സൂര്യസ്ഫുടം ചെയ്യുക. ശേഷം ഇതെല്ലാം പൊടിച്ച് അര സ്പൂണ്‍ നറുനെയ്യില്‍ ഒരു വര്‍ഷം സേവിച്ചാല്‍ ഏത് കുഷ്ഠരോഗവും മാറും. തേള്‍വിഷം മാറ്റാന്‍ കയ്യുണ്യം ചാറ് അഞ്ച് മില്ലി ഒരു പ്രാവശ്യം സേവിക്കുകയും കയ്യുണ്യം സമൂലം അരച്ച് തേള്‍കുത്തിയ ഭാഗത്ത് തേയ്ക്കുകയും ചെയ്താല്‍ വിഷം ശമിക്കും. 

കയ്യുണ്യം ഇടിച്ചുപിഴിഞ്ഞ നീരില്‍ ഒരു കഷ്ണം പരുത്തിത്തുണി മുക്കി വെയിലത്ത് ഉണക്കുക. ഇങ്ങനെ ഏഴ് പ്രാവശ്യം ചെയ്യുക. ആ തുണി ശുദ്ധിചെയ്ത ആവണക്കെണ്ണയില്‍ കത്തിച്ച് ഒരു കമിഴ്‌ത്തോടുകൊണ്ട് മൂടുക. ആ പുക ശുദ്ധി ചെയ്ത ആവണക്കെണ്ണയില്‍ ചാലിച്ചെടുക്കുക. തിരികത്തിയ ശേഷമുള്ള ഭസ്മവും യോജിപ്പിച്ച് കണ്ണിലെഴുതിയാല്‍ നിശാന്ധത, കാഴ്ചക്കുറവ് ഇതെല്ലാം മാറിക്കിട്ടും. വെളുത്ത കീഴാര്‍നെല്ലി 50 ഗ്രാം, കൊടകന്‍ ഇല 50 ഗ്രാം, കയ്യുണ്യം 50 ഗ്രാം ഇതെല്ലാം ഇടിച്ചുപിഴിഞ്ഞ നീര് നിത്യേന 10 മില്ലി വീതം 21 ദിവസം സേവിച്ചാല്‍ കരള്‍ രോഗങ്ങളും പ്ലീഹാരോഗങ്ങളും ശമിക്കും. 

9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.