വിധി ദിവസം ഹാജരാവാത്ത പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്

Thursday 1 February 2018 8:41 pm IST

 

തലശ്ശേരി: കേസിന്റെ വിചാരണ വേളയിലെല്ലാം മുറതെറ്റാതെ ഹാജരാവുകയും വിധി പറയുന്ന ദിവസം കരുതിക്കൂട്ടി മുങ്ങുകയും ചെയ്ത പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജില്ലാ ജഡ്ജ്  ഉത്തരവിട്ടു. ആലക്കോട് ഒടുവള്ളിയിലെ പുലിക്കിരി കണ്ണനെ (47) വിലങ്ങ്‌വെച്ച് കോടതിയിലെത്തിക്കാനാണ് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് തളിപ്പറമ്പ് പോലീസിനോടാവശ്യപ്പെട്ടത്. വീട്ടില്‍ തനിച്ചായിരുന്ന ആറ് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കണ്ണനെ 2013 ലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നത്. 

പ്രതിയുടെ ഭാര്യയോടൊപ്പം പെണ്‍കുട്ടിയുടെ അമ്മയും കൂലിപ്പണിക്കായി പോയ അവസരത്തിലായിരുന്നു പീഡനം  ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയോട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.എം.ജെ.ജോണ്‍സണാണ് കേസില്‍ വാദം നടത്തിയത്. വിചാരണ പൂര്‍ത്തിയായി വിധി പറയാന്‍ നിശ്ചയിച്ച ആദ്യ ദിവസം പ്രതി ഹാജരാവാത്തതിനെ തുടര്‍ന്ന് കേസ് കഴിഞ്ഞ ദിവസത്തേക്ക് മാറ്റിയിരുന്നു. അന്നും കണ്ണന്‍ പ്രതിക്കൂട്ടിലെത്താത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.