പുതിയതെരു: ചിറക്കല്‍ പഞ്ചായത്ത് നീരൊഴുക്കുംചാലില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്നും പരിസരപ്രദേശത്തുള്ളവര്‍ക്ക് സാക്രമികരോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ബിജെപി ചിറക്കല്‍ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. കണ്വെഷന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് അധ്യക്ഷതവഹിച്ചു. പള്ളിപ്രം പ്രകാശന്, ഒ.കെ.സന്തോഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.രതീഷ്, രഘു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.കെ.ബാബു അരയമ്പേത്ത് (പ്രസിഡണ്ട്), ഷീജേഷ് പനങ്കാവ്, ബിന്ദു രഞ്ചിത്ത് കുണ്ടംചാല് (വൈസ് പ്രസിഡണ്ട്), ബി.സുരേന്ദ്രന് പള്ളിക്കുളം (ജനറല്‍സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: