ലണ്ടന്‍: പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയുവാന്‍ എത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ ജൂനിയര്‍ മന്ത്രി രാജിവെച്ചു. സഹപ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് ഹൗസ് ഓഫ് ലോര്‍ഡ്സിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വികസനകാര്യമന്ത്രി ലോഡ് മിഖായേല്‍ ബാറ്റ്സാണ് രാജിവെച്ചത്. ചോദ്യോത്തരവേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തതില്‍ അദ്ദേഹം മാപ്പുപറയുകയും ചെയ്തു.
അതേസമയം മന്ത്രിയുടെ രാജി പ്രധാനമന്ത്രി തെരേസ മേ നിരസിച്ചു. പ്രധാനമന്ത്രി തെരേസ മേ ചൈനാ സന്ദര്‍ശനത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് രാജി നിരസ്സിച്ച വിവരം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: