സഖി വണ്‍സ്റ്റോപ് സെന്റര്‍: ഉദേ്യാഗസ്ഥരെ നിയമിച്ചു

Thursday 1 February 2018 8:45 pm IST

 

കണ്ണൂര്‍: ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം തുടങ്ങിയ മറ്റെല്ലാവിധ പീഡനങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്ക് ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താല്‍ക്കാലിക ഷെല്‍ട്ടറും, പോലീസ് വൈദ്യ-കൗണ്‍സലിംഗ് സഹായങ്ങളും നല്‍കുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ വണ്‍സ്റ്റോപ്പ് സെന്ററിന്റെ പ്രവര്‍ത്തനം കൂത്തുപറമ്പ് താലൂക്ക് ഗവ. ആശുപത്രിയോടനുബന്ധിച്ച കെട്ടിടത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. പ്രസ്തുത സ്ഥാപനത്തിലേക്ക് ഉദ്യോഗസ്ഥരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയമിച്ച് ഉത്തരവായി. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 3 ന് 3 മണിക്ക് ജില്ലാ കലക്ടര്‍ നിര്‍വ്വഹിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.