കണ്ണൂര്‍: ബസ്സില്‍വെച്ച് അഭിഭാഷകന്റെ പോക്കറ്റടിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കണ്ണൂര്‍ സിറ്റിയിലെ പി.വി.ഇസ്മയില്‍ (28), കോഴിക്കോട് സ്വദേശി പി.റഷീദ് (27), കൊയിലാണ്ടി സ്വദേശി പി.ലനീഷ് (28) എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന അഡ്വ.പ്രമോദ് കുമാറിന്റെ പേഴ്സാണ് കഴിഞ്ഞ ദിവസം ബസ്സില്‍ നിന്നും നഷ്ടപ്പെട്ടത്. 2500 രൂപയും തിരിച്ചറിയല്‍ കാര്‍ഡുകളും പേഴ്സില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: