ലക്ഷ്യം പട്ടികജാതി ക്ഷേമം

Thursday 1 February 2018 8:56 pm IST

കേന്ദ്ര ബജറ്റ് പട്ടികജാതി സമൂഹത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുള്ളതാണെന്ന് ബി.ജെ.പി പട്ടികജാതിമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് . പട്ടികജാതി ക്ഷേമത്തിന് 56619 കോടി രൂപയും പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് 39135 കോടി രൂപയും അടക്കം 1 ലക്ഷം കോടി രൂപയിലധികം അനുവദിച്ചത് ഭാരതചരിത്രത്തില്‍ ആദ്യമാണ്. 

അടിസ്ഥാന ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് നവോദയ സ്‌കൂള്‍ പദവിയിലുള്ള ഏകലവ്യ സ്‌കൂളും, ദേശീയ ബാംബൂ മിഷന്‍ രൂപീകരിച്ച് 1290 കോടി അനുവദിച്ചതും സ്വാഗതാര്‍ഹമാണ്. ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.