കൊച്ചി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും കൂടുതല്‍ മുന്‍ഗണന നല്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആഗോളതലത്തില്‍ മുന്നേറാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. താങ്ങുവിലയിലൂടെ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു.
ഭക്ഷ്യസംസ്കരണത്തിന് മുന്‍ഗണന നല്‍കുന്നത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും തൊഴില്‍ വര്‍ധിക്കാനുമിടയാക്കും. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയും എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനം ചെയ്യുന്നതാണ്. പ്രവാസികളെക്കുറിച്ച് ബജറ്റില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ലെങ്കിലും, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: