സാമ്പത്തിക വളര്‍ച്ച വേഗത്തിലാകും: ദീപക് എല്‍. അസ്വാനി

Thursday 1 February 2018 9:02 pm IST

കൊച്ചി:  കാര്‍ഷിക മേഖലയ്ക്കും എംഎസ്എംഇ മേഖലയ്ക്കും ഗ്രാമീണ മേഖലയിലെ  അടിസ്ഥാന സൗകര്യവികസനത്തിനും ബജറ്റില്‍ നല്‍കിയ പ്രാധാന്യം കൂടുതല്‍ തൊഴിലവരങ്ങള്‍ സൃഷ്ടിക്കുമെന്ന് ദീപക് എല്‍. അസ്വാനി (കേരള കോ ചെയര്‍മാന്‍, ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ്-ഫിക്കി) അഭിപ്രായപ്പെട്ടു.  സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

വിവിധ മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ സമഗ്ര വികസനമുണ്ടാകും. കോര്‍പറേറ്റ് നികുതി നിരക്കില്‍  വരുത്തിയ ഇളവ് എംഎസ്എംഇ മേഖലയ്ക്ക് ഉത്തേജനം നല്‍കും. തൊഴിലിന് നല്‍കിയിട്ടുള്ള പ്രാധാന്യം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം തന്നെ നഗരവികസനത്തിനും മതിയായ പ്രാധാന്യം ബജറ്റില്‍ നല്‍കി. പുതിയ ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയും അഭിന്ദനാര്‍ഹമാണ്.  പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയോജനത്തിനുള്ള നിര്‍ദേശവും ശരിയായ ദിശയിലുള്ളതാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.