സമഗ്ര പുരോഗതിക്ക് കരുത്തേകും: മലബാര്‍ ചേംബര്‍

Thursday 1 February 2018 7:19 pm IST

കോഴിക്കോട്: അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം, ഗ്രാമീണ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കേന്ദ്ര ബജറ്റ് സ്വാഗതാര്‍ഹമാണെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി.വി. നിധീഷ് .

സാമ്പത്തികരംഗത്ത് ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ ശക്തിയാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് ബജറ്റ്. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റ് യാഥാര്‍ത്ഥ്യബോധത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ബജറ്റില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 150 ശതമാനം താങ്ങുവില പ്രഖ്യാപിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. 

പല സാധനങ്ങളുടെയും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് തദ്ദേശീയ വ്യവസായങ്ങളുടെ ഉന്നമനവും തൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിപ്പിക്കും. നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീം താഴേ തട്ടിലുള്ള ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.