ബോട്ടുകളില്‍ ജാലിയില്ല; അപകടം അടുത്ത്

Friday 2 February 2018 2:00 am IST

 

 

പെരുമ്പളം: പാണാവള്ളി ജെട്ടിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ ജാലിയില്ല. വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തില്‍. 

  ബോട്ടിദൈനംദിന ആവശ്യങ്ങള്‍ക്ക് അടക്കം യാത്ര ചെയ്യാന്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് പെരുമ്പളം ദ്വീപ് നിവാസികള്‍ ആശ്രയിക്കുന്നത്. പതിനായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ദ്വീപില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 

  ഇവിടെ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളും യാത്ര ചെയ്യുന്നത് ബോട്ടിലാണ്. ദ്വീപ് നിവാസികള്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും മറുകരയെത്തുന്നതും ബോട്ടു മാര്‍ഗമാണ്. 

  റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ ജാലിയില്ലാത്തത് യാത്രക്കാരെ ഭീതിയിലാഴ്തുകയാണ്. വാത്തികാട് പൂത്തോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടില്‍ യാത്രക്കാര്‍ക്ക് കയറിയിറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ജാലികള്‍ നിര്‍മിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയത്തിയിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് പലതവണ പരാതികള്‍ നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. 

  നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ദിനംപ്രതി ബോട്ടില്‍ യാത്രചെയുന്നത്. ജാലിയില്ലാത്തതിനാല്‍ കായലിലേക്ക് യാത്രക്കാര്‍ വീഴാന്‍ സാധ്യതയേറെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിയന്തരമായി ജാലികള്‍ സ്ഥാപിക്കാത്ത പക്ഷം ബോട്ടുകള്‍ പിടിച്ചുകെട്ടുമെന്ന് യാത്രക്കാര്‍ മുന്നറിയിപ്പ് നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.