മട്ടാഞ്ചേരി: നാവികസേനയുടെ പ്രവര്‍ത്തനങ്ങളും കടല്‍ യാത്രയും ആയുധശക്തിയും വിദ്യാര്‍ത്ഥി സംഘങ്ങള്‍ കണ്ടറിഞ്ഞു. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എസ് വെണ്ടുരുത്തിയിലാണ് ജില്ലയിലെ 16 സ്കൂളുകളില്‍ നിന്നും എല്‍പി വിഭാഗത്തിലെ 1075 വിദ്യാര്‍ത്ഥികളും 100 ഓളം അദ്ധ്യപകരും നാവികസേനയുടെ കരുത്ത്കണ്ടറിഞ്ഞത്.
സേനാശക്തിയും കരുത്തും ജനങ്ങളിലെത്തിക്കാന്‍ റിപബ്ലിക് ദിനാഘോഷഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഭാരത് പര്‍വ്വ്. കൊച്ചിയിലെ നാവിക സേനാ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥികളെ സത് ലഞ്ച്, സര്ദ്ദുല് എന്നീ നാവിക കപ്പലുകളില്‍ ചെറുയാത്ര നടത്തി. തുടര്‍ന്ന് വെണ്ടുരുത്തിയിലെ ഐഎന്‍എസ് ഗരുഡ എയര്സ്റ്റേഷനിലെ ആധുനിക യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ചെറുവിമാനങ്ങള്‍, ജെറ്റുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും കണ്ടറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: