ഫോണിലൂടെ അശ്ലീലം പറയുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍

Friday 2 February 2018 2:00 am IST
വൈക്കം കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും അശ്ലീലം പറയുകയും മറ്റും ചെയ്യുന്ന സംഘത്തിലെ പ്രധാനപ്രതിയെ പോലീസ് വിദഗ്ധമായി കുടുക്കി.

 

വൈക്കം: വൈക്കം കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും അശ്ലീലം പറയുകയും മറ്റും ചെയ്യുന്ന സംഘത്തിലെ പ്രധാനപ്രതിയെ പോലീസ് വിദഗ്ധമായി കുടുക്കി. കൊട്ടാരക്കര ഗീതാഭവനില്‍ ബാലു(44)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് വൈക്കം സ്വദേശികളായ നാലിലധികം യുവതികള്‍ മൊബൈല്‍ നമ്പര്‍ സഹിതം വൈക്കം സി.ഐക്ക് പരാതി നല്‍കിയിരുന്നു. നമ്പര്‍ ഉപയോഗിച്ച് സ്റ്റേഷനിലെ വനിതാപോലീസിനെ കൊണ്ട് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടു. ഇവരോടും അശ്ലീലങ്ങള്‍ മൊഴിഞ്ഞു. പിന്നീട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ വന്നാല്‍ നേരില്‍ കാണാമെന്ന് വനിതാപോലീസ് പറയുന്നു. ഇതനുസരിച്ച് ഇയാള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് പരിസരത്ത് എത്തിയ സമയം സി.ഐ എസ്.ബിനു, എ.എസ്.ഐ കെ.വി സന്തോഷ്‌കുമാര്‍, ഡബ്ല്യു.സി.പി.ഒ ഷെലീല എന്നിവര്‍ മഫ്തി വേഷത്തില്‍ എത്തി പ്രതിയെ കുടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.