കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയിട്ട് നാലുദിനം

Friday 2 February 2018 2:00 am IST
ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടി. നാല് ദിവസമായി തുറക്കാതായതോടെ യാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരിതത്തിലായി.

 

അയര്‍ക്കുന്നം: ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടി. നാല് ദിവസമായി തുറക്കാതായതോടെ യാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരിതത്തിലായി.

ദിവസേന നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിച്ചിരുന്നതാണ് കംഫര്‍ട്ട് സ്റ്റേഷന്‍. നടത്തിപ്പുകാരന് അസുഖമാണെന്ന കാരണത്താലാണ് അടച്ചിട്ടതെന്നാണ് അധികൃതര്‍ പറയുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തി കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാതായതോടെ സമീപത്ത് മാലിന്യം തള്ളുന്നത് പതിവായി. ഇതുമൂലം പകര്‍ച്ചവ്യാധികള്‍ പകരുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.