നിക്ഷേപ സൗഹൃദ ബജറ്റ്: കെ.പി. പത്മകുമാര്‍

Thursday 1 February 2018 8:39 pm IST

കൊച്ചി: 2019ല്‍ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന സര്‍ക്കാറിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിച്ച നല്ല ബജറ്റെന്ന് കെ.പി. പത്മകുമാര്‍ (ഫെഡറല്‍ ബാങ്ക് മുന്‍ ഡയറക്ടര്‍). കൃഷിക്കും ആരോഗ്യമേഖലയ്ക്കും അനുവദിച്ച ഫണ്ടുകള്‍ തന്നെ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തില്‍ ആദ്യമായി 50 കോടിയോളം ജനങ്ങളെ ആരോഗ്യപദ്ധതിയില്‍ കൊണ്ടുവരുന്ന സ്‌കീം ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. എല്ലാവരും ഭയപ്പെട്ടതുപോലെ നിക്ഷേപങ്ങളെ പിന്നോട്ടടിക്കുന്ന ദീര്‍ഘകാല മൂലധന ലാഭത്തിന് അമിതനികുതി ഈടാക്കുന്ന രീതിയുമായി മുന്നോട്ടുപോയില്ല. പകരം, നിക്ഷേപ സൗഹൃദ ബജറ്റാണ് തയ്യാറാക്കിയത്.

മികച്ച നിക്ഷപങ്ങളിലൂടെ സാമ്പത്തിക പരിഷ്‌കാരത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമിടാന്‍ പറ്റുന്നതരത്തിലാണ് എല്ലാ മേഖലയ്ക്കും പണം അനുവദിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.