അയ്മനം: രണ്ടു പതിറ്റാണ്ടായി അയ്മനം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ഓഫീസ് മാറ്റാനുളള നീക്കത്തില്‍ പരക്കെ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് സമീപം ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലുളള ഓഫീസ് ഏറെ ദൂരത്തേക്ക്് മാറ്റാനാണ് നീക്കം. ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും.
നിലവിലുളള കെട്ടിടത്തിലെ സൗകര്യങ്ങളുടെ കുറവും കാലപ്പഴക്കവും കണക്കിലെടുത്താണ് ഓഫീസ് മാറ്റുന്നത്്. പഞ്ചായത്ത് ഓഫീസ് വക കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഒരു വിഭാഗത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് മൂലം നടപടികള്‍ മന്ദഗതിയിലായി. ഈ സാഹചര്യത്തിലാണ് അയ്മനത്തു നിന്ന് ഓഫീസ് മാറ്റാനുളള നീക്കം സജീവമായത്.
നിലവില്‍ പഞ്ചായത്ത് ഓഫീസ്, ബാങ്ക്, തപാല്‍ഓഫീസ്, കെഎസ്ഇബി, വില്ലേജ് ഓഫീസ് എന്നിവയെല്ലാം സമീപത്താണ് പ്രവര്‍ത്തിക്കുന്നത്്. ഇവിടെ നിന്നു ജനം ഏറെ ആശ്രയിക്കുന്ന കെഎസ്ഇബി ഓഫീസ് മാറ്റുന്നത് ഇരുട്ടടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ സത്വര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: