കൊച്ചി: എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റാണെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റിന് ദോഷകരമാണെന്ന് സി.ജെ. ജോര്‍ജ് (എംഡി, ജിയോജിത്).
ഷെയര്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിന്നുള്ള വരുമാനത്തിന് ഒരുവര്‍ഷം കഴിഞ്ഞ് വില്ക്കുമ്പോള് നേരത്തെ നികുതിയില്ലായിരുന്നു. എന്നാല്‍, ബജറ്റില്‍ 10 ശതമാനം നികുതി ചുമത്തി. ദീര്‍ഘകാല നിക്ഷേപത്തിന്മേലുള്ള ലാഭത്തില്‍ നികുതി ചുമത്തുന്നത് ദോഷകരമായി ബാധിക്കും.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടു തയ്യാറാക്കിയ ബജറ്റായതിനാല്‍ പൊതുവെ വിമര്‍ശിക്കാന്‍ ഒന്നുമില്ലെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: