കൊച്ചി: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന ബജറ്റെന്ന് പി.സി. സിറിയക് (മുന്‍ ഐഎഎസ് ഓഫീസര്‍). കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നു. ഉത്പാദനച്ചെലവിന്റെ 50 ശതമാനം ഉയര്‍ത്തി ന്യായവില നല്‍കുന്നത് നല്ല കാര്യം. നാണ്യവിളകള്‍ക്കും കൂടി ഇത് ബാധകമാക്കിയാല്‍ കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യസുരക്ഷ പദ്ധതിയും മികച്ചതാണ്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. എന്നാല്‍, ഇത് നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ നോക്കണം. പദ്ധതി നടപ്പാക്കാനുള്ള പണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും സിറിയക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: