വളര്‍ച്ചയ്ക്ക് ഗുണകരം: ഷാജി വര്‍ഗീസ്

Thursday 1 February 2018 7:30 pm IST

കൊച്ചി: അടിസ്ഥാന സൗകര്യവികസനത്തിനും കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കും ഊന്നല്‍ നല്‍കിയത് ഭാവിയില്‍ ഏറെ ഗുണം ചെയ്യുമെന്ന് ഷാജി വര്‍ഗീസ് (പ്രസിഡന്റ്, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി). 

ബിസിനസ്സ് സംരംഭങ്ങള്‍ എളുപ്പമാക്കാനുള്ള പരിഷ്‌കരണങ്ങളും എടുത്തുപറയേണ്ടതാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. മൂലധന, പലിശ സബ്‌സിഡികളോടെ ക്രെഡിറ്റ് സപ്പോര്‍ട്ട് നല്‍കുന്നത് ചെറുകിട ഇടത്തരം സംരഭങ്ങളുടെ സാമ്പത്തിക ഭാരം ഇല്ലാതാക്കും.

കോര്‍പ്പറേറ്റ് നികുതി കുറച്ചത് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. വരുമാന നികുതി ഇളവ് നല്‍കാത്തത് നിരാശയുണ്ടാക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. റബ്ബര്‍, കയര്‍, സുഗന്ധവ്യഞ്ജനം തുടങ്ങിയവയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്നും ഷാജി വര്‍ഗീസ് പറ‍ഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.