സബ്കാ സാഥ്‌

Friday 2 February 2018 2:45 am IST

കാര്‍ഷിക മേഖല

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഭക്ഷ്യോല്‍പ്പാദനം 275 ദശലക്ഷം ടണ്ണും പഴം പച്ചക്കറിയുല്‍പ്പാദനം 300 ദശലക്ഷം ടണ്ണിലും എത്തി സര്‍വ്വകാലാ റെക്കോര്‍ഡ് കൈവരിച്ചു. കാര്‍ഷിക വായ്പ്പ എട്ടര ലക്ഷം കോടിയില്‍ നിന്ന് പതിനൊന്ന്‌ലക്ഷം കോടിയായി ഉയര്‍ത്തും. മുഴുവന്‍ കാര്‍ഷിക വിളകളുടെയും  താങ്ങുവില ഒന്നരയിരട്ടി കൂട്ടും. ഗ്രാമീണ കാര്‍ഷിക വിപണി ശക്തിപ്പെടുത്താന്‍ 22000  വിപണികള്‍. കാര്‍ഷിക വിപണികള്‍ വികസിപ്പിക്കാന്‍ ‘രണ്ടായിരം കോടിയുടെ നിധി. ഭക്ഷ്യ സംസ്‌കരണ രംഗം ശക്തമാക്കും. ഇതിന് 500 കോടി രൂപ.  കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മൃഗസംരക്ഷണ, മല്‍സ്യ ബന്ധന മേഖലകളിലേക്കും. മല്‍സ്യ സംരക്ഷണത്തിന് പതിനായിരം കോടി. കാലി സംരക്ഷണത്തിനും 10,000 കോടി.

 ഗ്രാമീണ മേഖല

എട്ടു കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് പുതുതായി സൗജന്യ പാചക വാതക കണക്ഷന്‍. നാലു കോടി വീടുകളില്‍ സൗജന്യമായി  വൈദ്യുതി എത്തിക്കും. ഇതിന് 16,000 കോടി ചെലവിടും. സ്വച്ഛ് ഭാരതില്‍ ഈ വര്‍ഷം രണ്ടു കോടി ശൗചാലയങ്ങള്‍. 2022 ഒാടെ എല്ലാവര്‍ക്കും വീട്. ഗ്രാമീണ മേഖലയില്‍ി 51 ലക്ഷവും നഗരങ്ങളില്‍ 50 ലക്ഷം വീടുകളും നിര്‍മ്മിച്ചു.

പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഒരു കോടി വീടുകള്‍ കൂടി പണിയും. ഗ്രാമീണ മേഖലയില്‍ ജീവിത സൗകര്യം മെച്ചപ്പെടുത്താന്‍ 14.34 ലക്ഷം കോടി തൊഴിലുറപ്പ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും.

 വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ലക്ഷം കോടി. അന്‍പതു ശതമാനത്തിലധികം വനവാസികളുള്ള ബ്‌ളോക്കുകളില്‍ നവോദയ വിദ്യാലയ മാതൃകയില്‍ ഏകലവ്യ സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ക്കു പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍. പ്രതിവര്‍ഷം ആയിരം ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഐഐടിയിലും  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും പിഎച്ച്ഡി പഠനത്തിന് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്.

 ആരോഗ്യം

പത്തു കോടി  കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം വരെ ചികില്‍സാ ചെലവ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഒന്നര ലക്ഷം ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍. ഇതിന് 1200 കോടി. പുതിയ 24 മെഡിക്കല്‍ കോളേജുകള്‍. മൂന്ന് പാര്‍ലമെന്റി മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ്

 സാമൂഹ്യ സുരക്ഷ

 16 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് മൈക്രോ ഇന്‍ഷുറന്‍സ് പരിരക്ഷ. പട്ടികജാതി വര്‍ഗ വികസനത്തിന് 39139 കോടിയുടെ സാമൂഹ്യ സുരക്ഷ.  മുദ്രാ യോജനക്ക് 3 ലക്ഷം കോടി കൂടി . ഇതിനകം 4.6ലക്ഷം കോടി അനുവദിച്ചു. എല്ലാ മേഖലകളിലുമുള്ള പുതിയ തൊഴിലാളികളുടെ വേതനത്തിന്റെ 12 ശതമാനം സര്‍ക്കാര്‍ പിഎഫ് വിഹിതമായി നല്‍കും.  വനിതകളുടെ പിഎഫ് വിഹിതം എട്ട് ശതമാനമാക്കി കുറച്ചു.

 അടിസ്ഥാന സൗകര്യ വികസനം

 റോഡ്, റെയില്‍, പാലങ്ങള്‍ തുറമുഖങ്ങള്‍ എന്നിവയുടെ വികസനത്തിന് 50 ലക്ഷം കോടിയുടെ നിക്ഷേപം വേണം. ഭാരത്മാല പദ്ധതി ഒന്നാം ഘട്ട ഭാഗമായി 35000 കിമീ റോഡുകള്‍ നിര്‍മ്മിക്കും. ഇതിന് 5.35 ലക്ഷം കോടി. സ്മാര്‍ട്ട് സിറ്റിക്ക് 2.04 ലക്ഷം കോടി. പത്തു തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതി. അരുണാചലിലെ സെറാ പാസില്‍ തുരങ്കം നിര്‍മ്മിക്കാന്‍ പദ്ധതി. അഞ്ഞൂറു നഗരങ്ങളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തും.

 റെയില്‍വേ

 റെയില്‍വേയ്ക്ക് 1.48 ലക്ഷം കോടിയുടെ  നിര്‍മ്മാണ പദ്ധതി. 4600 ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. കാല്‍ലക്ഷത്തിലേറെ യാത്രക്കാര്‍ എത്തുന്ന മുഴുവന്‍ സ്‌റ്റേഷനുകളിലും എസ്‌കലേറ്റര്‍. 3600 കിലോമീറ്റര്‍ ട്രാക്ക് പുതുക്കും. 600 റെയില്‍വേ  സ്‌റ്റേഷനുകള്‍ വികസിപ്പിക്കും. കൂടുതല്‍ സ്‌റ്റേഷനുകളില്‍ വൈ ഫൈ, സിസിടിവി. ബെംഗളൂരു മെട്രോയ്ക്ക് 17,000 കോടി. 

 വ്യോമയാനം

       ഉഡാന്‍ പദ്ധതിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാതെ               കിടക്കുന്ന    56 വിമാനത്താവളങ്ങളിലേക്കും 31          ഹെലിപ്പാഡുകളിലേക്കും സര്‍വ്വീസ് തുടങ്ങും. 16    ഇടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു.   നിലവിലുള്ള 124 വിമാനത്താവളങ്ങളുടെ ശേഷി അഞ്ചരിട്ടി കൂട്ടും. പ്രതിവര്‍ഷം നൂറുകോടി യാത്രകളാണ് ലക്ഷ്യം. 

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യയുടെ വിഹിതം ഇരട്ടിയാക്കി,3073 കോടിയാക്കി, ഗ്രാമീണ മേഖലകളില്‍ അഞ്ചു ലക്ഷം വൈഫൈ കേന്ദ്രങ്ങള്‍. ക്രിപ്‌റ്റോ കറന്‍സി പൂര്‍ണ്ണമായും ഇല്ലാതാക്കും.

കമ്പനികാര്യം/ ബാങ്കിങ്

നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് ഇവ ലയിപ്പിക്കും. എയറിന്ത്യ അടക്കം 24 പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കും.ഇങ്ങനെ  80,000 കോടി സംഭരിക്കും. എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ആധാര്‍ മാതൃകയില്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്.  പൊതുമേഖലാ ബാങ്കുകളുടെ മൂലധന പുനര്‍ക്രമീകരണത്തിന് അഞ്ചു ലക്ഷം കോടി.  ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് 7148 കോടി

ആദായ നികുതി പരിധിയില്‍ മാറ്റമില്ല

ജിഎസ്ടിയും നോട്ട് അസാധുവാക്കലും നടപ്പായതോടെ നികുതി ദായകരുടെ എണ്ണം  കുത്തനെ കൂടി. ചെരുപ്പ്, തുകലുല്‍പ്പന്നങ്ങള്‍ വില കുറയും, ഇവയുടെ നികുതി കുറച്ചു. ടെക്‌റ്റൈല്‍ മേഖലയ്ക്ക് നല്‍കുന്ന ആനുകൂല്യം ഈ മേഖലകള്‍ക്കും ബാധകമാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.