എബിവിപി സംസ്ഥാന സമ്മേളനം നാളെ തൃശൂരില്‍ തുടങ്ങും

Friday 2 February 2018 2:30 am IST

തൃശൂര്‍: എബിവിപിയുടെ 33-ാം സംസ്ഥാന സമ്മേളനം നാളെ തൃശൂരില്‍ ആരംഭിക്കും. കേരളത്തിലെ വിദ്യാഭ്യാസമേഖല, ദളിത്‌വിരുദ്ധത, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍  ചര്‍ച്ച ചെയ്യും.

രാവിലെ 11ന് തെക്കേഗോപുരനടയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ എബിവിപി ദേശീയ സഹസംഘടന സെക്രട്ടറി ജി. ലക്ഷ്മണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.  മൂന്നിനാണ് വിദ്യാര്‍ത്ഥിറാലി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1500ഓളം പ്രതിനിധികളും തൃശൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ 5,000 പേര്‍  അണിനിരക്കും. വൈകിട്ട് നാലിന് പൊതുസമ്മേളനം എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ആശിഷ് ചൗഹാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.കെ. രാഗേഷ്, സെക്രട്ടറി പി. ശ്യാംരാജ്, ജോയിന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

നാലാം തീയതി ഹോട്ടല്‍ വൃന്ദാവന്‍ ഇന്‍ ഹാളില്‍  പ്രതിനിധി സമ്മേളനം. 14 ജില്ലകളില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. 'ഒരുമിക്കാം സംഘടനാ സ്വാതന്ത്ര്യത്തിനായി- സാമൂഹിക സമത്വത്തിനായി' എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. സമ്മേളനത്തിലുടനീളം ദേശീയ സെക്രട്ടറി ഒ. നിധീഷ്, സോണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ആനന്ദ് രഘുനാഥ് എന്നിവര്‍ പങ്കെടുക്കുമെന്നും സ്വാഗതസംഘം ചെയര്‍മാനും ജനം ടിവി മാനേജിങ് ഡയറക്ടറുമായ പി. വിശ്വരൂപന്‍, എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം ആര്‍. അശ്വിന്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി.എസ്.അനുമോദ് എന്നിവരും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.